തന്റെയച്ഛൻ ഭൂമിയിൽ നിന്നും വിടപറഞ്ഞിട്ട് 76 വർഷങ്ങൾ പിന്നിടുന്നു. ആലപ്പുഴ പാതിരപ്പള്ളി കൂരൻവട്ടത്തറ വീട്ടിൽ ജോസ് കെ.എം എന്ന ജോസ് .കെ മാത്യുവിന് പ്രായം 75 തികഞ്ഞു. ......
ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മൂന്നാമൂഴം ലഭിച്ചാലും ഇല്ലെങ്കിലും പാലായിൽ ജോസ് കെ. മാണിക്ക് വീഴ്ച സംഭവിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.......
എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തെ ത്തുടർന്നുണ്ടായ തർക്കത്തിൽ പൊട്ടിപ്പുറപ്പെട്ട കലഹം തുടരുകയാണ്. ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിലുണ്ടായ കയ്യാങ്കളിയും വാക്കുതർക്കവും മണ്ഡലം സെക്രട്ടറിയുടെയും കൂട്ടരുടെയും രാജിയും പാർട്ടിയെ പിളർപ്പിന്റെ വക്കിലേക്ക് നീക്കുകയാണ്.
ഇരവിപുരത്തെ സ്ഥാനാർഥിത്വത്തിനായി എൻ.കെ.പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ,എം.എസ്.ഗോപകുമാർ, സജി ഡി. ......
ഞാനിതെഴുതുമ്പോൾ പ്രശസ്ത സിനിമാതാരം മമ്മൂട്ടി ഒരു രാഷ്ട്രീയപ്പാർട്ടിപ്രവർത്തകരുടെ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. കാരണം വായനക്കാർക്കറിയാം. ഏതാണ്ടെല്ലാവരും അതിനാസ്പദമായ വയനാട്ടെ ദുരിതബാധിതരുടെ ടൗൺഷിപ്പിൽ നടന്നത് കണ്ടിരിക്കും. ......
കേരളത്തിലെ സർക്കാർ ജീവനക്കാർ ഇപ്പോഴത്തെ സ്ഥിതിയിൽ ഓരോ വർഷവും പൂർണ്ണശമ്പളത്തോടുകൂടി അനുഭവിക്കുന്ന അവധി ആനുകൂല്യങ്ങൾ കാണുക:-
1. 52- ഞായറാഴ്ച, 12- രണ്ടാം ശനിയാഴ്ച, മറ്റ് പൊതു അവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടെ ഒരു വർഷത്തിൽ ശരാശരി പൊതു അവധി ദിവസങ്ങൾ 90.
2. ......
കമ്മ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും സ്വന്തം പാർട്ടിയിലെ നേതാക്കളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഒരു വൃത്തികെട്ട കീഴ്വഴക്കമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അത് ഏറ്റവും കൂടുതൽ കാണുന്നത് സി.പി.എംൽ ആണ്. ......

ലൂക്കാ പുതുപ്പണക്കാരന്റെ മകൾ മോളിമോളിയുടെ അവിഹിതഗർഭത്തിന്റെ വൃത്താന്തമറിഞ്ഞപ്പോൾ നാട്ടുകാർക്കതിൽ വലിയ അതിശയമൊന്നും തോന്നിയില്ല. മോളിലും കീഴിലും നോക്കാതുള്ള മോളിയുടെ നടപ്പും എടുപ്പും അറിയാവുന്ന നാട്ടുകാരുടെ മനസ്സിൽ എന്തുകൊണ്ടിതുനേരത്തെ ഉണ്ടായില്ലെന്ന ചോദ്യമായിരുന്നു ആദ്യമുയർന്നത്.
എവിടെയെങ്കിലും അവിഹിതഗർഭം പൊട്ടിയെന്നറിഞ്ഞാൽപ്പിന്നെ നാട്ടുനടപ്പനുസരിച്ച് കൊച്ചിന്റെ അപ്പൻ ആരാണെന്നുകണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാരിലും പത്രക്കാരിലും അർപ്പിതമാണല്ലോ?
അങ്ങനെ ഇരയാക്കപ്പെട്ട മോളിയുടെ റൂട്ട് മാപ്പുകൾ ഗൂഗിൾ സഹായത്തോടെ വിശകലനം ചെയ്തുകൊണ്ട് ഗർഭദാതാവിനെക്കുറിച്ച് അന്വേഷണശാർദ്ദൂലങ്ങൾ നടത്തിയ വിക്രീഡിതങ്ങൾ തുടക്കത്തിൽ സന്തതഗുരുവിലേക്കൊക്കെ വിരൽ ചൂണ്ടി അവരെയൊക്കെ നാറ്റിച്ചെങ്കിലും ഒടുവിൽ ചെന്നെത്തി നിന്നത് ഞെട്ടിക്കുന്ന ഒരു വിവരത്തിലേക്കായിരുന്നു.
'കൊച്ചിന്റെ താതൻ എ.ഐ ആണ്.'
കമ്പ്യൂട്ടർ മേഖലയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന എ.ഐ ഇതാ ഒരു ഗർഭത്തിനും കാരണഭൂതനായിരിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണോ ലോകം ശ്രവിച്ചത്.
ഇനിയുള്ള കാലം ഇമ്മാതിരിയെന്തെല്ലാം കേൾക്കേണ്ടി വരുമെന്നോർത്ത് ജനം നെഞ്ചത്ത് കൈവച്ചു.
കേട്ടതൊന്നും നുണകളല്ലെന്നും എ.ഐ എന്ന സ്വയം നിയന്ത്രിതവും മനുഷ്യന്റെ ബുദ്ധിക്കും ചിന്തകൾക്കും അപ്രാപ്യമായ രീതിയിൽ കാര്യങ്ങൾ നടത്തുവാൻ കഴിവുള്ള ഒരു സംഗതി ആണെന്നും ഇനിയുള്ള ലോകക്രമം നിയന്ത്രിക്കുന്നതും മനുഷ്യന്റെ ജനനവും മരണവും വരെ നിയന്ത്രിക്കുന്നതും എ.ഐ എന്ന പതിനായിരം തലയുള്ള രാവണൻ ആയിരിക്കുമെന്നും ശാസ്ത്രസാങ്കേതിക വിദഗ്ദ്ധർ വിലയിരുത്തി.
മോളി ലാപ്-ടോപ് കമ്പ്യൂട്ടർമടിയിൽ വച്ച് എഐ വിർച്വൽ ആപ്പുമായി ചാറ്റ് ചെയ്യുന്നതിനിടയിൽ 'വൈഫൈ' വഴി ഗർഭം മദർബോഡിയിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുകയായിരുന്നത്രേ!
ഒരു പ്രാദേശിക ചാനലിൽ മുഖവും പേരും വെളിപ്പെടുത്താതെ മോളി നൽകിയ ഈ വെളിപ്പെടുത്തൽ നാഴികയ്ക്കുള്ളിൽ നാടെങ്ങും വൈറലായി.
എ.ഐ എങ്ങനെയാണ് സെർവറിൽ നിന്നും ഗർഭം അപ്ലോഡ് ചെയ്യുന്നതെന്നും അതേപ്രകാരം മദർബോഡിയിലേക്ക് 'ഡൗൺലോഡ്' ചെയ്യപ്പെടുന്നതെന്നുമുള്ള പ്രവർത്തനങ്ങൾ വാർത്തയിൽ കേട്ട നാട്ടിലെ പെൺകുട്ടികളുടെ അപ്പന്മാർ 'അയ്യോന്ന്' വിളിച്ചുകൊണ്ട് തങ്ങളുടെ പെൺമക്കളെ കമ്പ്യൂട്ടറുകളുടെ മുൻപിൽ നിന്നും തള്ളിമാറ്റി, ലാപ്-ടോപ്പുകൾ എടുത്തു അട്ടത്ത് ഒളിപ്പിച്ചുവച്ചു.
സ്മാർട്ട് ഫോണുകൾ ബലമായി പിടിച്ചെടുത്തു.
കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും ഇല്ലാതായതോടെ പെൺമക്കൾ അലമുറയിട്ടുകരഞ്ഞു. ......
രാവിലെ ഏഴു മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ പതിവില്ലാത്ത തിരക്ക് ... ശബരിമല ദർശനം നടത്തി ആന്ധ്രയിലേക്കും തമിഴ്നാട്ടിലേക്കും തിരികെപ്പോകാനുള്ള സ്വാമിമാരുടെ ഗ്രൂപ്പുകൾ പ്ലാറ്റ് ഫോമിൽ വട്ടമിട്ട് ഇരിക്കുന്നു... ......
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് 1903-ൽ അരുവിപ്പുറത്തിന്റെ പുണ്യഭൂമിയിൽ ഉദയം ചെയ്ത ശ്രീ നാരായണ ധർമ്മപരിപാലന യോഗം, കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വിപ്ലവത്തിന് അടിത്തറ പാകിയ മഹാപ്രസ്ഥാനമാണ്. ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനവും, സാമ്പത്തിക ഭദ്രതയും, സാമൂഹിക നീതിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി നൂറിലധികം വർഷങ്ങളായി പ്രവർത്തിച്ചുപോരുന്ന ഈ സംഘടന, ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ......
പ്രണയത്തിന്റെ സ്കോർബോർഡിൽ 5000 തികച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ ബാറ്റിംഗ് തുടരുമ്പോൾ കേരളത്തിലെ സാംസ്കാരിക കേരളത്തിന് പെട്ടെന്നുണ്ടായ 'തൊണ്ടവേദന' സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ......